
വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് വകുപ്പ് കരാറടിസ്ഥാനത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്ക് നിയമനത്തിനായി 31-ന് നിശ്ചയിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
വൈവ
ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2026 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ഏപ്രില്‍ 6, 7 തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം, പാര്‍ട്ട് ടൈം) റഗുലര്‍, സപ്ലിമെന്ററി (2021 മുതല്‍ 2025 വരെ പ്രവേശനം) വിദ്യാര്‍ഥികളുടെ 2026 ജനുവരിയില്‍ നടത്തിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം.
പ്രൊജക്ട് മൂല്യനിര്‍ണയം
ആറാം സെമസ്റ്റര്‍ ബി.വോക്. ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏപ്രില്‍ 2026 പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ്-പ്രൊജക്ട് മൂല്യനിര്‍ണയം 26-ന് എം.ഇ.എസ്. കല്ലടി കോളേജില്‍ നടക്കും.
പരീക്ഷാ ടൈംടേബേിള്‍
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക്. (2022 മുതല്‍ 2025 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, മെയ് 2026, 2017 മുതല്‍ 2021 വരെ പ്രവേശനം സപ്ലിമെന്ററി ഏപ്രില്‍ 2026, 2016 പ്രവേശനം മാത്രം സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷകള്‍ ഏപ്രില്‍ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
വിദൂരവിഭാഗം എം.എ., എം.എസ് സി., എം.കോം. (2018 പ്രവേശനം) പ്രീവയസ്, അവസാന വര്‍ഷം സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി ഡിസംബര്‍ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്‍ഡ് ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




