കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പരീക്ഷാഫലം

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്. ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്ചര്‍ ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2023, 2024 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷന്‍

നാലാം സെമസ്റ്റര്‍ എം.ആര്‍ക്. (2022 പ്രവേശനം മുതല്‍) ജൂലൈ 2026 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 23 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. മാര്‍ച്ച് 31 വരെ പിഴയില്ലാതെയും 200 രൂപ പിഴയോടെ ഏപ്രില്‍ ആറ് വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top