
കാലിക്കറ്റില്‍ ഓണ്‍ലൈന്‍ ബിരുദ-പി.ജി. രജിസ്‌ട്രേഷന്‍ 27-ന് അവസാനിക്കും
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രത്തിന് (CDOE) കീഴില്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 27-ന് അവസാനിക്കും.
യു.ജി.സി. അംഗീകാരമുള്ള ഹിസ്റ്ററി, സോഷ്യോളജി എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി എന്നീ രണ്ടു വര്‍ഷ പി.ജി. പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫീസിളവിന് അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം കേരള സര്‍ക്കാരിന്റെ ഇ-ഗ്രാന്റസ് പോര്‍ട്ടല്‍ വഴി ഇളവിന് അപേക്ഷിക്കണം. വിശദമായ പ്രോസ്‌പെക്ടസ്, ബ്രോഷറുകള്‍, അപേക്ഷാ ലിങ്ക് എന്നിവ cdoe.uoc.ac.in ല്‍ ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന റഗുലര്‍ പ്രോഗ്രാമിന് തുല്യമായ ഈ ഓണ്‍ലൈന്‍പ്രോഗ്രാമുകളില്‍ വിദേശ പൗരന്മാര്‍ക്കും പഠനം നടത്താം. പ്രായപരിധിയില്ല. റഗുലര്‍ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കും തിരിച്ചും മാറാന്‍ അവസരം ഉണ്ടാകും. നിലവില്‍ കോളേജില്‍ പഠനം നടത്തുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓണ്‍ലൈന്‍ വഴി പഠനം നടത്താനും അവസരം ഉണ്ട്.
ഫോണ്‍ : 0494 2407356, 2660600, ഇ-മെയില്‍ : cdoeonline@uoc.ac.in, വെബ്‌സൈറ്റ് : cdoe.uoc.ac.in
ഡോഗ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് പഠന വകുപ്പ്, തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്‍ഡ് കനൈന്‍ ഫോറന്‍സിക് -2025(ബാച്ച് രണ്ട്) മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ പ്രവേശനത്തിന് 30-ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (admission.uoc.ac.in)
145/- രൂപയാണ് അപേക്ഷാഫീസ്.
പ്രിന്റൗട്ടിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ചലാന്‍ രസീത് , സംവരണാനുകൂല്യമുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ വകുപ്പ് മേധാവി, ഫോറന്‍സിക് പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, കേരള പോലീസ് അക്കാദമി തൃശ്ശൂര്‍ (ഫോണ്‍ – 0487 2328770 ഇമെയില്‍ : forensichod@uoc.ac.in) എന്ന വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, ഫീസ് എന്നിവയുടെ വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍
admission.uoc.ac.in, ഫോണ്‍: 04942407016, 7017, 2660600
ഇംഗ്ലീഷ് പഠനവകുപ്പില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പിന്റെ പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം മാര്‍ച്ച് 28-ന് നടക്കും. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ച് വരെ സര്‍വകലാശാലാ കാമ്പസിലെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഫോണ്‍: 9746049781
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍
എം.എ. ഹിസ്റ്ററി വിദൂരവിഭാഗം, സിബി.സി.എസ്.എസ്. (2020 പ്രവേശനം) സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2023 (2019 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ 27-ന് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും.
പരീക്ഷാരജിസ്‌ട്രേഷന്‍
അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ്, എം.ബി.എ. (ഫുള്‍ടൈം, പാര്‍ട് ടൈം) വിദ്യാര്‍ഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്. വിശദവിജ്ഞാപനം വെബ്സൈറ്റില്‍.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




