ക്യാമ്പസ്

സ്ത്രീകൾക്ക് സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18നും 40നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ വിവിധ ബി.ടെക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 18 മുതല്‍ 20 വരെ നടക്കും. സിണ്ടിക്കേറ്റ് മീറ്റിംഗ് കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം നവംബര്‍ 25-ന് കാലത്ത് 10 മണിക്ക് സര്‍വകലാശാല സെനറ്റ് ഹൗസില്‍ നടക്കും. എം.എ. ജെ.എം.സി. പ്രവേശന അഭിമുഖം 18-ന് കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവഭാഗത്തിലെ എം.എ. ജെ.എം.സി. ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 18-ന്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിവാര്‍ത്തകള്‍

ബി.എഡ്. പ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ട്രെയിനിംഗ് കോളേജുകളില്‍  2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടിയവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പുതിയ ഓപ്ഷനുകള്‍ ചേക്കാനും നവംബര്‍ 14 മുതല്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:നാക് എ പ്ലസ് ഗ്രേഡ് ലക്ഷ്യം – വി.സി.

നാക് എ പ്ലസ് ഗ്രേഡ് ലക്ഷ്യം – വി.സി. നാക്കിന്റെ പുതിയ ഗ്രേഡിംഗില്‍ എ-പ്ലസ് നേടാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇന്ത്യന്‍ അക്കൗണ്ടിംഗ് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.എ. പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുമായുള്ള സഹകരണം നാക് ട്രേഡിംഗ് ഉയര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. സര്‍വകലാശാലകളില്‍ നിന്ന് പുറത്തു വരുന്ന വിദ്യാര്‍ത്ഥികളെ പാകമാര്‍ന്ന പ്രൊഫഷണലുകളായി വളര്‍ത്തുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളുടെ സേവനങ്ങള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: എം.എ. ജേണലിസം പ്രവേശനം 13-ന്

എം.എ. ജേണലിസം പ്രവേശനം 13-ന് കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠന വിഭാഗത്തിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 13-ന് കാലത്ത് 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. പി.ആര്‍ 959/2020 ബി.എച്ച്.എം., ബി.കോം. ഓണേഴ്സ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ലക്കിടി ഓറിയന്റല്‍

error: Content is protected !!
Scroll to Top