Section

malabari-logo-mobile

ഫാർമസി (ഹോമിയോ) സർട്ടിഫിക്കറ്റ് കോഴ്‌സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

HIGHLIGHTS : Can apply for Pharmacy (Homeo) Certificate Course Regular / Supplementary Examination

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും.  രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ.  അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും 16 മുതൽ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ പിഴയില്ലാതെ 20ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ 24 വൈകിട്ട് അഞ്ച് വരെയും സ്വീകരിക്കും.  അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ഉള്ളടക്കം ചെയ്യണം.  പൂരിപ്പിച്ച അപേക്ഷകളും ഡിഡിയും നിശ്ചിത തിയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.  അപേക്ഷ www.ghmct.org ൽ ലഭിക്കും.  കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാകേന്ദ്രങ്ങൾ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!