Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:നാക് എ പ്ലസ് ഗ്രേഡ് ലക്ഷ്യം – വി.സി.

HIGHLIGHTS : നാക് എ പ്ലസ് ഗ്രേഡ് ലക്ഷ്യം – വി.സി. നാക്കിന്റെ പുതിയ ഗ്രേഡിംഗില്‍ എ-പ്ലസ് നേടാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശ...

നാക് എ പ്ലസ് ഗ്രേഡ് ലക്ഷ്യം – വി.സി.

നാക്കിന്റെ പുതിയ ഗ്രേഡിംഗില്‍ എ-പ്ലസ് നേടാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇന്ത്യന്‍ അക്കൗണ്ടിംഗ് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.എ. പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുമായുള്ള സഹകരണം നാക് ട്രേഡിംഗ് ഉയര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. സര്‍വകലാശാലകളില്‍ നിന്ന് പുറത്തു വരുന്ന വിദ്യാര്‍ത്ഥികളെ പാകമാര്‍ന്ന പ്രൊഫഷണലുകളായി വളര്‍ത്തുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വി.സി. പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മെമ്പര്‍ഷിപ്പ് ഫീസില്‍ സേവനം ലഭ്യമാക്കാന്‍ ഐ.എ.എ. ശ്രദ്ധിക്കണം. വേണുഗോപാല്‍ സി. ഗോവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എ.എ. കോഴിക്കോട് പ്രസിഡണ്ട് ശ്രീനാഥ് എന്‍., പ്രൊഫ. സതീഷ് ഇ.കെ., പ്രൊഫ. എം.എ. ജോസഫ്, പ്രൊഫ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, തുഷാര്‍ സൗഭരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.എസ്.സി മാത്‌സ്, ബി.ബി.എ. തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാന്‍ അവസരം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം, 100 രൂപ ഫൈനോടു കൂടി ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407357, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

നവംബര്‍ 30 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം. ബി.എസ്.സി. മാത്‌സ്, ബി.ബി.എ. പ്രോഗ്രാമുകള്‍ക്ക് 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.സി.എസ്.എസ്. – എസ്.ഡി.ഇ. പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടു കൂടി നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം നവംബര്‍ 12, 13 തീയതികളില്‍ നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. സണ്ണി എന്‍.എം., ഡോ. സോണി ടി.എല്‍., രാജന്‍ മലയില്‍, പ്രൊഫ. സമീറ എം.പി. എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. സര്‍വകലാശാലക്കു കീഴിലെ കോളേജുകളിലെ ഇരുനൂറോളം പ്രോഗ്രാം ഓഫീസര്‍മാര്‍ ഈ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.  പി.ആര്‍ 972/2020

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 27, 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 16-ന് തുടങ്ങും.

എം.എല്‍.ഐ.എസ്.സി. പ്രവേശനം നവംബര്‍ 13-ന്

കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തിലെ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 13-ന് പഠനവകുപ്പില്‍ നടക്കും. പ്രവേശനം ഉറപ്പായവര്‍ രാവിലെ 10 മണിക്കും ഇ-മെയില്‍ മെമ്മോ ലഭിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2 മണിക്കും ഹാജരാവേണ്ടതാണ്. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!