Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: എം.എ. ജേണലിസം പ്രവേശനം 13-ന്

HIGHLIGHTS : എം.എ. ജേണലിസം പ്രവേശനം 13-ന് കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠന വിഭാഗത്തിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്...

എം.എ. ജേണലിസം പ്രവേശനം 13-ന്

കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠന വിഭാഗത്തിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 13-ന് കാലത്ത് 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. പി.ആര്‍ 959/2020

sameeksha-malabarinews

ബി.എച്ച്.എം., ബി.കോം. ഓണേഴ്സ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്കും പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലെ ബി.കോം ഓണേഴ്സ് കോഴ്സിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടുക. പി.ആര്‍ 960/2020

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എ. അഫ്സലല്‍ ഉലമ, ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2020 പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ 2018 പ്രവേശനം എസ്. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും 2015, 16, 17 പ്രവേശനം പി.,ക്യു., ആര്‍. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്റി സ്‌കൂളിലും അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പരീക്ഷാ കേന്ദ്രമില്ല.

പരീക്ഷ മാറ്റി വെച്ചു

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളില്‍ നവംബര്‍ 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പിജി 2016 പ്രവേശനം എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.സി.ജെ., എം.ടി.എ., (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.

ഡസര്‍ട്ടേഷന്‍ സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.ടി.എ. ജൂണ്‍ 2020 പരീക്ഷകളുടെ ഡസര്‍ട്ടേഷന്‍ നവംബര്‍ 20-ന് മുമ്പായി വകുപ്പു തലവന്‍മാര്‍ക്ക് സമര്‍പ്പിക്കണം.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.

ബി.പി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 13, 16 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 16 മുതല്‍ ആരംഭിക്കും..

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!