Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിവാര്‍ത്തകള്‍

HIGHLIGHTS : ബി.എഡ്. പ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ട്രെയിനിംഗ് കോളേജുകളില്‍  2020-21 അദ്ധ്യയന വര്‍ഷത്തെ...

ബി.എഡ്. പ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ട്രെയിനിംഗ് കോളേജുകളില്‍  2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടിയവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പുതിയ ഓപ്ഷനുകള്‍ ചേക്കാനും നവംബര്‍ 14 മുതല്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അഡീഷണല്‍ അലോട്ട്‌മെന്റ് നവംബര്‍ 19-ന് പ്രസിദ്ധീകരിക്കും. പി.ആര്‍ 983/2020

sameeksha-malabarinews

എം.എ. ഇംഗ്ലീഷ് പ്രവേശനം

കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള എം.എ. ഇംഗ്ലീഷ് പ്രവേശനം നവംബര്‍ 16, 19 തീയതികളില്‍ നടക്കും. 16-ന് ജനറല്‍ സീറ്റുകളിലേക്കും 19-ന് സംവരണം ചെയ്ത സീറ്റുകളിലേക്കും ആയിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847144563 എന്ന നമ്പറില്‍ ബന്ധപ്പെടുക.  പി.ആര്‍ 984/2020

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബി.എസ്.സി. ഫുഡ് സയനന്‍സ് ആന്റ് ടെക്‌നോളജി ബിരുദധാരികളായ അപേക്ഷകരില്‍ 1 മുതല്‍ 30 വരെ റാങ്കിലുള്‍പ്പെട്ടവര്‍ നവംബര്‍ 16-ന് രാവിലെ 10 മണിക്കും 31 മുതല്‍ 60 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 1 മുതല്‍ 50 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 17-ന് രാവിലെ 10 മണിക്കും 51 മുതല്‍ 100 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.  പി.ആര്‍ 985/2020

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല, തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വലാശാലാ വെബ്‌സൈറ്റില്‍ നവംബര്‍ 27 വരെ ലഭ്യമാകും.  പി.ആര്‍ 986/2020

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!