ക്യാമ്പസ്

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും വിതരണവും നവംബര്‍ 25 ന് നടക്കും

തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ 2020 ജനുവരി വരെ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ (എല്ലാ കാറ്റഗറികളും) സര്‍ട്ടിഫിക്കറ്റ് പരിശോധനയും, പരിശോധന പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നവംബര്‍ 25ന് രാവിലെ 10 മുതല്‍ തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. 25ന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വെരിഫിക്കേഷനും ഡിസംബറിലെ കെ-ടെറ്റ് പരീക്ഷക്ക് ശേഷമേ നടക്കുകയുള്ളൂവെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2020-21 അധ്യായന വര്‍ഷത്തെ ബി.ടെക് കോഴ്സിനു പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം 23-ന് രാവിലെ 11 മണി മുതല്‍ 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. സെന്റര്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ നടത്തി വരുന്ന വിവിധ പരീക്ഷകള്‍ക്ക് മഞ്ചേരി എച്ച്.എം.വൈ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 23 മുതല്‍ മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ പരീക്ഷക്ക്

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സ്

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, ഫയർ ആൻഡ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ നൽകണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 2320332.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബിരുദ പ്രവേശനത്തിന് അവസരം

ബിരുദ പ്രവേശനത്തിന് അവസരം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളേജുകളില്‍ പുതുതായി അഫിലിയേഷന്‍ ലഭിച്ച ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ലേറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് 21 മുതല്‍ 24-ന് വൈകീട്ട് 3 മണി വരെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിന് അവസരമൊരുക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 മുതല്‍ 30 വരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശനം നടക്കും. ബി.എഡ്. പ്രവേശനം അഡീഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല

ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in  സന്ദർശിക്കുക.

error: Content is protected !!
Scroll to Top