സൗജന്യ പി.എസ്‌.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു 

Free PSC training;

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള കൊളപ്പുറത്ത്‌ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്കും , കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് സബ്‌ സെന്ററുകളായ മഅദിൻ അക്കാദമി മേൽമുറി (7025886699), ശിഹാബ് തങ്ങൾ മെമ്മോറിയൽ ലൈബ്രറി മലപ്പുറം (94464 50349), മലബാർ കോപ്പറേറ്റീവ് കോളേജ് പരപ്പനങ്ങാടി (9496415000) എന്നീ സെന്ററുകളിലേക്കും സൗജന്യ പി എസ് സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകൾക്കുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി എസ് സി, യു പി എസ് സി, ബാങ്കിംഗ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ ഡിഗ്രി (GCEC) തലത്തിലും പ്ലസ് ടു (PFC) തലത്തിലുമുള്ള രണ്ട് റെഗുലർ ബാച്ചുകളും, ഒരു ഹോളിഡേ ബാച്ചും (SCSE) ഉണ്ടായിരിക്കുന്നതാണ്.
ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20% സീറ്റുകൾ
ഒ ബി സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവർ 2020 ഡിസംബർ 15 നു മുമ്പ് എസ്.എസ്.എൽ.സി പകർപ്പും, ആധാർ കാർഡ് പകർപ്പും , രണ്ടു ഫോട്ടോയും സഹിതം നേരിട്ട് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക്‌ 3 മണി വരെ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04942468176 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് പ്രിൻസിപ്പൽ പ്രൊഫ.മമ്മദ്‌.പി അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപേക്ഷകർക്ക് ഉള്ള പ്രവേശന പരീക്ഷ ഡിസംബർ 20 ന് രാവിലെ 9:30 ന് കേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •