Section

malabari-logo-mobile

രഹ്ന ഫാത്തിമ കേസ് കഴിയുന്നതുവരെ അഭിപ്രായ പ്രകടനം നടത്തരുത്; ഹൈക്കോടതി

HIGHLIGHTS : Do not comment Rahna Fatima say High Court

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ വിചാരണ കഴിയുന്നതുവരെ രഹ്നാ ഫാത്തിമ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റ് മാധ്യങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി.

രഹ്ന ഫാത്തിമയുടെ യുട്യൂബ് ചാനലിലൂടെ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപൂര്‍വ്വം മത സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതുകൊണ്ട് ജാമ്യം റദ്ദ് ചെയ്യണം എന്ന ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

sameeksha-malabarinews

അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസം പത്തംതിട്ട പോലീസ് സ്‌റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി ഒപ്പിടണമെന്നും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമുള്ള മൂന്ന് മാസം ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!