വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രെസിഡെന്റ് തെരഞ്ഞെടുപ്പില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്. അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് ട്രംപ് ജോ ബൈഡന്‍ ക്യാമ്പിനെ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് ആരോപിച്ചിരുന്നത്. അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ ട്രംപ് സന്നദ്ധത അറിയിച്ചത്.
ട്രംപിന്റെ തീരുമാനത്തെ ബൈഡന്‍ ക്യാമ്പ് സ്വാഗതം ചെയ്യുകയും ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




