കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2020-21
അധ്യായന വര്‍ഷത്തെ ബി.ടെക് കോഴ്സിനു പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം 23-ന് രാവിലെ 11 മണി മുതല്‍ 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സെന്റര്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ നടത്തി വരുന്ന വിവിധ പരീക്ഷകള്‍ക്ക് മഞ്ചേരി എച്ച്.എം.വൈ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 23 മുതല്‍ മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 26-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യൂ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഡിസംബര്‍ 1-ന് നടക്കും.

 

Share news
error: Content is protected !!
Scroll to Top