തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; നന്നമ്പ്ര പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി

താനൂര്‍: നന്നമ്പ്ര പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ കണ്ണന്തളിയില്‍ വച്ച് നടന്നു. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐഎം നന്നമ്പ്ര ലോക്കല്‍ സെക്രട്ടറി കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ പി.മോഹനന്‍ സ്വാഗതം പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.ജയന്‍, അഷ്‌റഫ്, ഇല്യാസ് കുണ്ടൂര്‍, കെ ജയന്‍, മുഹമ്മദ് കുട്ടി, ഫൈസല്‍ കുണ്ടൂര്‍, കെ പ്രഭാകരന്‍, പ്രസാദ് കാവുങ്ങല്‍, സി ബാബു എന്നിവര്‍ സംസാരിച്ചു.

സ്ഥാനാര്‍ത്ഥി പട്ടിക ; ഡിവിഷന്‍ 1. വി കെ ഹംസ, 2. സ്വഫ് വാന്‍ മാളിയാട്ട്, 3. പട്ടേരി കുന്നത്ത് സുബൈര്‍, 4. വേലായുധന്‍ വടക്കുംപറമ്പില്‍, 5.ജാഫര്‍ സാദിഖ് അമരേരി, 6. മുബഷിറ നിസാര്‍, 7 എം സി ഫാത്തിമ, 8. തച്ചറക്കല്‍ ഫുഹാദ് മോന്‍, 9.സഫിയ മച്ചിങ്ങല്‍, 10.കെ പി മാധവി, 11. റിഫ്‌ന റഫീഖ്, 12. മുഹമ്മദ് ഷാഫി ചെറിയേരി, 13. സഫിയ നടുത്തൊടി, 14. ബാബു ചോലക്കല്‍, 15. പത്തായ പുരക്കല്‍ ഷാഹുല്‍ ഹമീദ്, 16. മല്ലികാദേവി, 17. സുലോചന കോനൂര്‍, 18. റംലയുനുസ്, 19. ഷാക്കിറ കാരാംകുണ്ടില്‍ 20. അബ്ദുള്‍ ഹമീദ് ഹാജി പാലക്കാട്ട് 21. ആത്തിക്ക അനീസ്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ; നന്നമ്പ്ര: രഞ്ജിമ കാലരിക്കല്‍,
കുണ്ടൂര്‍ : സത്യപ്രിയ കൂളേരി , കൊടിഞ്ഞി: ഹുസൈന്‍ പാട്ടശ്ശേരി. ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷന്‍: അനിത കുറുവേടത്ത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •