താനൂരില്‍ മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

താനൂര്‍: മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് 3 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം . താനൂര്‍ ഹാര്‍ബറില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

മത്സ്യബന്ധനത്തിനിടെ ഇസ്‌റാഖ് എന്ന ചെറുവള്ളത്തില്‍ മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ച തോണിയില്‍ നിന്ന് 3 തൊഴിലാളികള്‍ കടലില്‍ വീണു. ഇവരെ ഇടിച്ചവള്ളക്കാര്‍ തന്നെ രക്ഷപ്പെടുത്തി തോണിയില്‍ കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ പരിക്കേറ്റ തൊഴിലാളികളായ ആലി മുഹമ്മദ്, മീറ്റാവ, നിസാമുല്‍ ഹഖ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വലയും അനുബന്ധ ഉപകരണങ്ങള്‍ താണുപോയിട്ടുണ്ട് . ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •