Section

malabari-logo-mobile

ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം

HIGHLIGHTS : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായ...

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in  സന്ദർശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!