Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും;വി.സി.

HIGHLIGHTS : തേഞ്ഞിപ്പലം: അഖിലേന്ത്യാതലത്തില്‍ തന്നെ ഏറ്റവും മികച്ച കായിക നേട്ടങ്ങളാണ് ഈ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല നേടിയതെന്നും കൂടുതല്‍ നേട്ടങ്ങള്‍ക്ക് കാ...

തേഞ്ഞിപ്പലം: അഖിലേന്ത്യാതലത്തില്‍ തന്നെ ഏറ്റവും മികച്ച കായിക നേട്ടങ്ങളാണ് ഈ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല നേടിയതെന്നും കൂടുതല്‍ നേട്ടങ്ങള്‍ക്ക് കായികതാരങ്ങളെ സജ്ജമാക്കാന്‍ കായിക സൗകര്യങ്ങളില്‍ വന്‍പുരോഗതക്ക് ശ്രമിക്കുമെന്നും വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. 2020-ലെ സ്പോര്‍ട്സ് കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാക് ഗ്രേഡിംഗില്‍ എ-പ്ലസ്-പ്ലസ് ആണ് സര്‍വകലാശാല ലക്ഷ്യമിടുന്നതെന്നും അതിന് കായിക വിഭാഗത്തിന്റെ സംഭാവന വലുതാണെന്നും അദ്ദേം പറഞ്ഞു.

സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ അന്തര്‍ സര്‍വകലാശാല മീറ്റുകളില്‍ 1, 2, 3 സ്ഥാനങ്ങളിലെത്തിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. കൂടാതെ മികച്ച കോളേജുകള്‍, മാനേജര്‍മാര്‍, പരിശീലകര്‍ എന്നിവരേയും ആദരിച്ചു. മികച്ച കായിക വിദ്യാലയമായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലുക്കുട, മേഴ്സി കോളേജ് പാലക്കാട്, സെന്റ് തോമസ് കോളേജ്, സെന്റ് മേരീസ് കോളേജ്, നൈപുണ്യ കോളേജ് കൊരട്ടി എന്നീ കോളേജുകളെ തെരഞ്ഞെടുത്തു. 18 ലക്ഷം രൂപ വിതരണം ചെയ്തു.

sameeksha-malabarinews

പി.വി.സി. ഡോ. എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം തോമസ്, കേശവദാസ് എന്നിവര്‍ സംസാരിച്ചു. സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ പ്രോഗ്രാം വി.സി. റിലീസ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!