കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബിരുദ പ്രവേശനത്തിന് അവസരം

ബിരുദ പ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളേജുകളില്‍ പുതുതായി അഫിലിയേഷന്‍ ലഭിച്ച ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ലേറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് 21 മുതല്‍ 24-ന് വൈകീട്ട് 3 മണി വരെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിന് അവസരമൊരുക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 മുതല്‍ 30 വരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശനം നടക്കും.

ബി.എഡ്. പ്രവേശനം അഡീഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ അഡീഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ 21-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് 24-ന് മുമ്പായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്മെന്റ് തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാവുന്നതാണ്, അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

എം.എസ്.ഡബ്ല്യു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സുല്‍ത്താന്‍ബത്തേരി എം.എസ്.ഡബ്ല്യു സെന്ററില്‍ 2020-21 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 24-ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകളുമായി സെന്ററില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 226258 എന്ന നമ്പറില്‍ ബന്ധപ്പെടുക.
എം.എ. ഫോക്ര്ലോര്‍ സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ര്ലോര്‍ സ്റ്റഡീസ്, 2020 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട101 മുതല്‍ 150 വരെയുള്ളവര്‍ക്ക് പ്രവേശന അഭിമുഖം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23-ന് കാലത്ത് 10 മണിക്ക് പഠന വകുപ്പില്‍ ഹാജരാകേണ്ടതാണ്. മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പ് മേധാവിയുടെ 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തിരുത്ത്

കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ നല്‍കുന്നതിന് എസ്.എസ്.എല്‍.സി.യും ഹോസ്പിറ്റലുകളിലെ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തില്‍ 2014-16, 2015-17 വര്‍ഷങ്ങളില്‍ എം.എസ്.സി. കോഴ്സിനു പഠിച്ചിരുന്നവരും 2011-ല്‍ ഗവേണഷണത്തിന്‍ പ്രേവശനം ലഭിച്ചവരും അവരുടെ കോഷന്‍ ഡെപ്പോസിറ്റ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഡിസംബര്‍ 20-ന് മുമ്പായി കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാല ഫണ്ടിലേക്ക് കണ്ടുകെട്ടുന്നതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 28-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2011 സ്‌കീം ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്സ്, 2015 സ്‌കീം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 24-ന് നടക്കും.

2014 പ്രവേശനം 2008 സ്‌കീം നാലാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 24, 30 തീയതികളില്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കൊമേഴ്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2012, 13, 14 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് ഇന്റേണല്‍ എക്സാമിനേഷന്‍ ഇംപ്രൂവ്മെന്റ് ആഗസ്റ്റ് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി. ഫോറന്‍സിക് സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പോലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ നവംബര്‍ 25-നു മുമ്പായി 9037298294 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠന വകുപ്പില്‍ എം.എഡിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23-ന് രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് education.uoc.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407251 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •