ക്യാമ്പസ്

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തകകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ  www.erckerala.org ൽ ലഭിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

സൗജന്യ പരിശീലനം കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ കീഴില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗ്, സോപ്സ് & ഡിറ്റര്‍ജന്റ് നിര്‍മാണം എന്നീ സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയംവഹിക്കണം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ : 9496459276,

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

പുനര്‍മൂല്യനിര്‍ണയ ഫലം കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, എം.എസ്.ഡബ്ല്യു., എം.എസ്.സി. ബോട്ടണി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്പെഷ്യല്‍ 2019 മെയ് പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല ബി.വോക്. സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് നവംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ 29-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 8-നും

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ബി.പി.എഡ്. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ റാങ്ക്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ 26-ന് മുമ്പായി phyednentranceuoc@gmail.com എന്ന ഇ-മെയിലില്‍ അറിയിക്കണം. എം.പി.എഡ്. സ്പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.പി.എഡ്. കോഴ്സിന് എസ്.സി.-2, എസ്.എടി.-2, എല്‍.സി.-1, ഇ.ഡബ്ല്യു.എസ്.-1 എന്നീ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യതയുള്ളവര്‍ സര്‍വകലാശാല ഡയറക്ട്രേറ്റ് ഓഫ് അഡ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് കായികനേട്ടങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ബിരുദപ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താനവസരം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 27-ന് മുമ്പായി കോളേജുമായി ബന്ധപ്പെടണം. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. സൗജന്യ ഓണ്‍ലൈന്‍ പരിശീലനം മാനവിക വിഷയങ്ങളില്‍ യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ക്കായി ജനറല്‍ പേപ്പറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ 11 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, വാട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 28-ന് മുമ്പായി അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എ. വുമണ്‍സ് സ്റ്റഡീസ് സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല വുമണ്‍സ് സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍ സ്റ്റഡീസ് കോഴ്സിന് ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഐ.ഇ.ടി. ഇന്‍സ്ട്രക്ടര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഇന്റക്ഷന്‍ പ്രോഗ്രാം കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, സര്‍വകലാശാല അദ്ധ്യാപകര്‍ക്കു വേണ്ടി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24 വരെ നടത്തുന്ന ഇന്റക്ഷന്‍ പ്രോഗ്രാമിലേക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ സൗകര്യം ugchrds.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 7351 നവീന ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21

error: Content is protected !!
Scroll to Top