കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എ. വുമണ്‍സ് സ്റ്റഡീസ് സീറ്റൊഴിവ്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ് സര്‍വകലാശാല വുമണ്‍സ് സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍ സ്റ്റഡീസ് കോഴ്സിന് ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

ഐ.ഇ.ടി. ഇന്‍സ്ട്രക്ടര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 27-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

എം.എ. ഫോക്ലോര്‍ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗത്തില്‍ എം.എ. ഫോക്ലോര്‍ പഠനത്തിന് എസ്.സി.വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. കോഴ്സിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മേല്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഫോക് ലോര്‍ വിഭാഗത്തില്‍ 22-ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്.-യു.ജി., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് 27-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ.ഹിസ്റ്ററി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്സ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും സി.സി.എസ്.എസ്. എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടേയും സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരേയും 170 രൂപ പിഴയോടു കൂടി ഫെബ്രുവരി 1 വരേയും ഫീസടച്ച് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

സി.യു.സി.ബി.സി.എസ്.എസ്.-എസ്.ഡി.ഇ. 2014 പ്രവേശനം ബി.ജി.ഡി.എ. 3, 4 സെമസ്റ്റര്‍ ഏപ്രില്‍ 2016 5, 6 സെമസ്റ്റര്‍ ഏപ്രില്‍ 2017 വൈവാവോസിയും പ്രാക്ടിക്കല്‍ പരീക്ഷകളും 22-ന് ആരംഭിക്കും.

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2020 വൈവാവോസീ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 10 വരെ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലും പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 9 വരെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ജനുവരി 28-ന് ആരംഭിക്കും.

തൃശൂര്‍ പോലീസ് അക്കാദമിയിലെ 2019 സിലബസ്, 2019 പ്രവേശനം സി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 29-ന് ആരംഭിക്കും.

സര്‍വകലാശാലാ ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റുകളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി., എം.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 29-ന് ആരംഭിക്കും.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •