ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം : വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന നിര്‍ത്തിവെച്ചു. വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു. പതിവ് വാഹന പരിശോധന തുടരും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാട്‌സാപ്പിലൂടെയാണ് ഗതാഗത കമ്മീഷണര്‍ പരിശോധന നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാത്ത് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പരിശോധന തുടങ്ങിയത്.

അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •