ശിവമോഗ : കര്‍ണാടകത്തില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 പേര്‍ മരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി.


അപകടം നടന്ന് 15 കിലോ മീറ്റര്‍ ചുറ്റളിവില്‍ കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി.
കൊല്ലപ്പെട്ടവരില്‍ അധികവും ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.
Share news