Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ബിരുദപ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താനവസരം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക...

ബിരുദപ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താനവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 27-ന് മുമ്പായി കോളേജുമായി ബന്ധപ്പെടണം.

sameeksha-malabarinews

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍
എം.ആര്‍ക്ക്. ജനുവരി 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്നോളജി നവംബര്‍ 2018/2019, ഏപ്രില്‍ 2019/2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1-നും ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2018/2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019-20 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 9-നും 1, 2 സെമസ്റ്റര്‍ ബി.വോക്. ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2019 മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 2-നും 1, 2 സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി നവംബര്‍ 2019, മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1-നും ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി ഓണേഴ്സ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!