സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ കീഴില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗ്, സോപ്സ് & ഡിറ്റര്‍ജന്റ് നിര്‍മാണം എന്നീ സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയംവഹിക്കണം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ : 9496459276, 9846149276, 8547684683.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം
കാലിക്കറ്റ് സര്‍വകലാശാല 21-ന് നടത്തിയ എം.ഫില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സംവരണത്തിന് അര്‍ഹതയുണ്ടെങ്കില്‍ ഫെബ്രുവരി 2-ന് മുമ്പായി ബന്ധപ്പെട്ട പഠനവകുപ്പില്‍ അറിയിക്കേണ്ടതാണ്.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
സി.യു.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ എം.സി.എ.ഡിസംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.
പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.വോക് ഫാഷന്‍ ടെക്നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2018/2019 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 3-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019/2020 പ്രാക്ടിക്കല്‍ പരീക്ഷ 10-നും ആരംഭിക്കും.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും 2016 സ്‌കീം, 2018 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 6 വരേയും 170 രൂപ പിഴയോടുകൂടി 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.




