എകെഎംടിഡബ്ല്യൂഎ പരപ്പനങ്ങാടി യൂണിറ്റ് ജനറല്‍ ബോഡി യോഗം നടന്നു

പരപ്പനങ്ങാടി : എകെഎംടിഡബ്ല്യൂഎ (ആള്‍ കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍) പരപ്പനങ്ങാടി ജനറല്‍ ബോഡി യോഗവും മെമ്പര്‍ഷിപ്പ് വിതരണവും പരപ്പനങ്ങാടി റസിഡന്‍സി ഹാളില്‍ വെച്ചു നടന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് തൃശൂര്‍ ഉദഘാടനം നിര്‍വ്വഹിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂണിറ്റ് സെക്രട്ടറി ദാസന്‍ പാണ്ടികശാല സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദിജിത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി ഗഫൂര്‍ താനൂര്‍, പ്രസിഡന്റ് ശിവദാസന്‍ അരീക്കോട്, മനോജ് പള്ളിക്കല്‍, ഉസ്മാന്‍ മമ്പുറം, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പുതിയ യൂണിറ്റ് സെക്രട്ടറിയായി ദാസന്‍ പാണ്ടികശാലയെയും പ്രസിഡന്റായി ദിജിത്ത് ചെട്ടിപടിയെയും 15 ഭാരവാഹികളെയും തിരഞ്ഞെടുത്തു. അന്‍വര്‍ ചിറമംഗലം നന്ദി പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •