Section

malabari-logo-mobile

ഗാസിപൂരിലെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടികളുമായി യുപി പോലീസ്

HIGHLIGHTS : ന്യൂഡല്‍ഹി : സമരം ചെയ്യുന്ന കര്‍ഷകരോട് പ്രതിഷേധം അവസാനിപ്പിച്ച് ഗാസിപൂരില്‍ നിന്നും ഒഴിയണമെന്ന് യു.പി പോലീസ്. സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ള...

ന്യൂഡല്‍ഹി : സമരം ചെയ്യുന്ന കര്‍ഷകരോട് പ്രതിഷേധം അവസാനിപ്പിച്ച് ഗാസിപൂരില്‍ നിന്നും ഒഴിയണമെന്ന് യു.പി പോലീസ്. സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും നടപടികള്‍ക്ക് മുന്നോടിയായി ജില്ലാ ഭരണകൂടം വിഛേദിച്ചു.ഗാസിപൂര്‍ അതിര്‍ത്തിയും പോലീസ് അടച്ചു. ഗാസിപൂര്‍ ഉടന്‍ വിടണമെന്നും .പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഗാസിപൂരില്‍ 144 പ്രഖ്യാപിച്ചു.

അര്‍ധസൈനിക വിഭാഗങ്ങളും സമരപ്പന്തലിന് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് വഴങ്ങില്ലെന്നും നിരാഹാരമിരിക്കുമെന്നുമാണ് കര്‍ഷകരുടെ ഭാഗം.സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ മരിക്കാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

sameeksha-malabarinews

റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയില്‍ യുഎപിഎ യും രാജ്യദ്രോഹക്കുറ്റവും ചുമത്തി ഡല്‍ഹി പോലീസ് കേസുമെടുത്തിട്ടുണ്ട് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!