കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; എംബിഎ പ്രവേശനം
Calicut University News
Calicut University News
വളാഞ്ചേരി :കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ എം എസ് സി മറൈന്‍ കെമിസ്ട്രിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മര്‍വ ഷാഹിദ്. പ്ലസ്ടു വരെ പഠനം യുഎഇയില്‍ പൂര്‍ത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജില്‍ കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ എത്തിയത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ മര്‍വ ഷാഹിദ് വളാഞ്ചേരി പാണ്ടികശാല സ്വദേശിയും അലൈന്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ ഷാഹിദിന്റെയും കോക്കൂര്‍ സ്വദേശി അഡ്വ.റസിയ
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി /വര്‍ഗത്തില്‍പ്പെട്ടവര്‍ക്കായി കെ.ജി.ടി പരീക്ഷകള്‍ക്കുള്ള രണ്ട് വര്‍ഷ സ്റ്റെനോഗ്രാഫി (ടൈപ്പ്റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിംഗ്-ഷോര്‍ട്ട്ഹാന്റ്) സൗജന്യ പരിശീലനം നല്‍കും. എസ്.എസ്.എല്‍.സി പാസ്സായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി. പരിശീലന കാലയളവില്‍ പ്രതിമാസം 800 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്റ് നല്‍കും. ദൂരപരിധിക്ക് വിധേയമായി പരിമിതമായ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതം ജാതി,
പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം. പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.റ്റി.പി നൽകേണ്ടതാണ്. പോർട്ടലിൽ ലഭിക്കുന്ന പരാതികളിൽ ട്രഷറി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പരാതി പരിഹാരസെൽ തുടർ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലിൽ അറിയിക്കും. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട