എം എസ് സി മറൈന്‍ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മര്‍വ ഷാഹിദ്

വളാഞ്ചേരി :കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍
എം എസ് സി മറൈന്‍ കെമിസ്ട്രിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മര്‍വ ഷാഹിദ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പ്ലസ്ടു വരെ പഠനം യുഎഇയില്‍ പൂര്‍ത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജില്‍ കഴിഞ്ഞ്‌ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ എത്തിയത്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ മര്‍വ ഷാഹിദ് വളാഞ്ചേരി പാണ്ടികശാല സ്വദേശിയും അലൈന്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ ഷാഹിദിന്റെയും  കോക്കൂര്‍ സ്വദേശി അഡ്വ.റസിയ ഷാഹിദിന്റെയും മകളാണ്.

യുഎഇയിലെ പഠനകാലത്ത് വ്യത്യസ്ഥ മേഖലകളില്‍ മികവുപുലര്‍ത്തുന്ന ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •