ദില്ലിയില്‍ കോടതിക്കുള്ളില്‍ വെടിവെയ്പ്പ് ; മൂന്നുപേര്‍ മരിച്ചു

ദില്ലി ദില്ലിയില്‍ കോടതിക്കുള്ളില്‍ വെടിവെയ്പ്പ്. മൂന്നുപേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ അക്രമികളാണ്. കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള തലസ്ഥാനനഗരിയിലെ രോഹിണി കോടതിയിലാണ് അക്രമമുണ്ടായത്.

മാഫിയസംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ ഒരു ഗ്യാങ്ങിന്റെ നേതാവായ ജിതേന്ദര്‍ ഗോഗിയാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്. അഭിഭാഷകവേഷത്തിലെത്തിയ കൊലയാളികള്‍ കോടതിക്കുള്ളില്‍ വെച്ച് ഇയാള്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. ഗോഗി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരു വനിതാ അഭിഭാഷകയടക്കും ആറുപേര്‍ക്കാണ് വെടിയേറ്റത്.ജഡ്ജിയുടെ കണ്‍മുമ്പില്‍ വെച്ചാണ് വെടിവെയ്പ്പ് നടന്നത്.

തില്ലു ഗ്യാങ്ങ് എന്നറിയപ്പെടുന്ന സംഘത്തിലുള്ളവരാണ് കൊലയാളികള്‍.

Share news
error: Content is protected !!
Scroll to Top