ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Junior Instructor Vacancy

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 26500 – 56700 രൂപ ശമ്പള നിരക്കിൽ  ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്‌പെഷ്യൽ ഇഫക്ട്‌സ്  ഇ.ടി.ബി. പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

എസ്.എസ്.എൽ.സി. തത്തുല്യ വിജയമാണ് യോഗ്യത.   ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഗവ. അംഗീക്യത പോളിടെക്‌നിക്കിൽ നിന്ന് ഡിപ്‌ളോമയോ  തത്തുല്യമോ വേണം.

പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയം  ബാധകമല്ല.
01.01.2020-ന് 19നും 44നും ഇടയിലായിരിക്കണം പ്രായം(നിയമാനുസൃത വയസ്സിളവ് ബാധകം).  നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29നകം അതാത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •