എക്‌സൈസ് ഓഫീസ് കഞ്ചാവ് കച്ചവടക്കാര്‍ അടിച്ചു തകര്‍ത്തു

HIGHLIGHTS : The excise office was smashed by cannabis dealers

malabarinews
കോഴിക്കോട്: കഞ്ചാവ് കേസ് പ്രതിയും സുഹൃത്തും ചേര്‍ന്ന് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അടിച്ചു തകര്‍ത്തു. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്ത് ശ്യാമുമാണ് ഇന്നലെ വൈകീട്ടോടെ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓഫീസിന്റെ ബോര്‍ഡും ചില്ലും അടിച്ചു തകര്‍ക്കുകയും ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നരയംകുളം സ്വദേശിയായ ലതീഷിനെ 55 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ലതീഷിന്റെ ചിത്രം സഹിതം ഇത് വാര്‍ത്തയായി നല്‍കി. തുടര്‍ന്നാണ് കേസില്‍ ജാമ്യത്തിലിറങ്ങിയ ലതീഷ് സുഹൃത്തായ കായണ്ണ സ്വദേശി ശ്യാമിനെയും കൂട്ടി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തി ഓഫീസ് അടിച്ചുതകര്‍ക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്.

ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്യാമിനെ തടഞ്ഞുവച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോലീസില്‍ എല്‍പിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഔദ്യോഗിക കൃത്യനിര്‍വണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ലതീഷിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals