സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി /വര്‍ഗത്തില്‍പ്പെട്ടവര്‍ക്കായി കെ.ജി.ടി പരീക്ഷകള്‍ക്കുള്ള രണ്ട് വര്‍ഷ സ്റ്റെനോഗ്രാഫി (ടൈപ്പ്റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിംഗ്-ഷോര്‍ട്ട്ഹാന്റ്) സൗജന്യ പരിശീലനം നല്‍കും.

എസ്.എസ്.എല്‍.സി പാസ്സായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി. പരിശീലന കാലയളവില്‍ പ്രതിമാസം 800 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്റ് നല്‍കും. ദൂരപരിധിക്ക് വിധേയമായി പരിമിതമായ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.

താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളോടെ ”പ്രിന്‍സിപ്പല്‍, പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട്-5 എന്ന വിലാസത്തില്‍ സെപ്തംബര്‍ 30 നകം അപേക്ഷിക്കണം. (ഫോണ്‍: 0495 2381624, മൊബൈല്‍നമ്പര്‍ : 9446833259).

 

Share news
error: Content is protected !!
Scroll to Top