Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; എം.എഡ് റാങ്ക്‌ലിസ്റ്റ്

HIGHLIGHTS : Calicut University News

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റും വിവരങ്ങളും വെബ്സൈറ്റില്‍ (www.uoc.ac.in)

sameeksha-malabarinews

എം.എഡ്. റാങ്ക്ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്മെന്റ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളേജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്സൈറ്റില്‍ ലഭ്യമാകും. (https://admission.uoc.ac.in), ഫോണ്‍ : 0494 2407016, 017

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ കോംപ്ലിമെന്ററി കോഴ്സിന്റെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 30-ന് നടക്കും.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എച്ച്.എ. 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് സ്പെഷ്യല്‍ പരീക്ഷ ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

സ്പെഷ്യല്‍ പരീക്ഷ

സ്പോര്‍ട്സ്, എന്‍.സി.സി. ക്യാമ്പുകള്‍ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. നവംബര്‍ 2019 റഗുലര്‍ പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ഒക്ടോബര്‍ 5 മുതല്‍ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!