Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ പ്രിന്‍സിപ്പാള്‍ നിയമനം

HIGHLIGHTS : Calicut University News

ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കല്‍

സര്‍വകലാശാല കാമ്പസിലെ ഓട്ടോമാറ്റഡ് സ്റ്റോറേജ് റിട്രീവല്‍ സിസ്റ്റം ബില്‍ഡിംഗില്‍ ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കുന്നതിനായി അഗ്‌നിസുരക്ഷാ പ്രവര്‍ത്തനക്ഷമത ആവശ്യമായ എല്ലാ ഇനങ്ങളും വിവരിച്ചുകൊണ്ടുള്ള പ്രോജക്ട് ഡിസൈന്‍ ഡോക്യുമെന്റ്സും എസ്റ്റിമേറ്റും നിര്‍ദ്ദേശിക്കുന്നതിനു വേണ്ടി പരിചയസമ്പന്നരായ ഫയര്‍ ആന്റ് സേഫ്റ്റി കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയതി സപ്തംബര്‍ 28. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

sameeksha-malabarinews

ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ പ്രിന്‍സിപ്പാള്‍ നിയമനം

സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്ക് പ്രിന്‍സിപ്പാള്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കായി അഭിമുഖം 27-ന് രാവിലെ 9.45-ന് ഭരണ കാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

കോവിഡ് സ്പെഷ്യല്‍ പരീക്ഷാലിസ്റ്റ്

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 29-ന് തുടങ്ങും.

നോണ്‍ സി.യു.സി.എസ്.എസ്. 2001 മുതല്‍ 2009 വരെ പ്രവേശനം ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കുള്ള ഏപ്രില്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 27 മുതല്‍ പരീക്ഷാഭവനില്‍ നിന്നും വിതരണം ചെയ്യും.

2018 പ്രവേശനം ബി.വോക്. അഗ്രിക്കള്‍ച്ചര്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 22, 23 തീയതികളില്‍ നടക്കും.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 20, 22 തീയതികളില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ THASDCM637 മുതല്‍ THASDCM866 വരെ പരീക്ഷാ കേന്ദ്രം എലത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലേക്ക് മാറ്റിയിരിക്കുന്നു. പ്രസ്തുത രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുതിയ ഹാള്‍ട്ടിക്കറ്റുമായി വേണം പരീക്ഷക്ക് ഹാജരാകാന്‍.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ 2017 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഒക്ടോബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് കോഴിക്കോട്, കിളിയനാട് ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ കേന്ദ്രം ലഭിച്ചവര്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. കോഴിക്കോട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യല്‍ പരീക്ഷാ കേന്ദ്രമാണ് കിളിയനാട് ഐ.എച്ച്.ആര്‍.ഡി. കോളേജ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!