കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പനത്തുറയിലെ റോഡുകള്‍ പുനര്‍നിര്‍മിക്കും; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും : മന്ത്രി വി ശിവന്‍കുട്ടി

പനത്തുറയില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. നേമം നിയോജക മണ്ഡലത്തിന്റെ ഭാഗമായ പനത്തുറ ഭാഗത്ത് കോവളം – ബേക്കല്‍ ഉള്‍നാടന്‍ ജലപാതക്കായി കനാല്‍ റി അലൈന്‍മെന്റിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹിയറിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.

പ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകും. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച പ്രകാരം പുലിമുട്ട് നിര്‍മ്മിക്കുന്നതിനുള്ള 97 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി വേഗത്തില്‍ ഈ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top