അന്തര്‍ദേശീയം

തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുത്തു

ബാങ്കോങ്ക് : തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുത്തു. സൈനിക മേധാവിയാണ് അധികാരം പിടിച്ചെടുത്ത കാര്യം അറിയിച്ചത്. ഔദേ്യാഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് ഇക്കാര്യം അിറയിച്ചത്. തായ്‌ലന്റില്‍ നിലവിലുള്ള കാവല്‍ മന്ത്രിസഭയെ പുറത്താക്കിയതായി പട്ടാളമേധാവി അറിയിച്ചു.

ജമ്മു കാശ്മീരില്‍ എസ്എംഎസ് വിലക്ക് പിന്‍വലിച്ചു

ജമ്മു കാശ്മീരില്‍ എസ്എംഎസ് വിലക്ക് പിന്‍വലിച്ചു ജമ്മു കാശ്മീരില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് വിലക്ക് നീക്കി. ഇനി ധൈര്യമായി തങ്ങളുടെ മൊബൈല്‍ വഴി സന്ദേശങ്ങള്‍ ഇവിടത്തുകാര്‍ക്ക് കൈമാറാം. അപവാദം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് നാല് വര്‍ഷം മുമ്പാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ എസ്എംഎസ് നിരോധിച്ചത്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം

ദില്ലി : 26 ന് നടക്കുന്ന ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം. റിപ്പോര്‍ട്ടുകളനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുത്ത മൂവായിരത്തിലൊരാള്‍ നവാസ് ഷെരീഫായിരിക്കും

ശിരോവസ്ത്രം ഉപേക്ഷിച്ച് ഫേസ് ബുക്കിലൂടെ ഇറാനിയന്‍ വനിതകളുടെ പ്രതിഷേധം

ടെഹ്‌റാന്‍ ചില യുറോപ്യന്‍ രാജ്യങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ വേണ്ടി സമരം നടക്കുമ്പോള്‍ ഇറാനില്‍ നിര്‍ബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരെ സത്രീകള്‍ രംഗത്ത

“പെണ്‍കുട്ടികളെ വില്‍ക്കാനാണ് ദൈവം പറയുന്നത്”

അബുജ : നൈജീരിയിലെ തീവ്ര മതമൗലിക ഭീകരര്‍ തട്ടികൊണ്ടു പോയ 230 പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ഭീഷണി. ഭീകരസംഘടനയായ ബൊക്കാഹറം നേതാവായ ഷേകൗ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടത്.

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 2100

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 2,100 ആയി. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദ്ക്ഷന്‍ മേഖലയിലാണ് മഴ നാശം വിതച്ചത്.

ഫുട്‌ബോള്‍ ലഹരിക്കിടെ ഖുര്‍ആന്‍ കീറിയെറിഞ്ഞ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്

ഫുട്‌ബോള്‍ മല്‍സരത്തിന്റെ ലഹരിയില്‍ മുസ്ലീം മത ഗ്രന്ഥമായ ഖുര്‍ആന്‍ കീറിയെറിഞ്ഞ രണ്ട് വനിതകള്‍ക്ക് നേരെ കേസ്. ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതിനിടെ ഇസ്ലാം വിരുദ്ധ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് ഖുര്‍ആന്റെ പേജുകള്‍ കീറി കളയുകയായിരുന്നു. മിഡില്‍സ് ബ്രോ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരായ ജൂലി ഫിലിപ്‌സ് (50) , ജമ്മാ പാര്‍ക്കിന്‍ (18)

ഈജിപ്റ്റില്‍ ബ്രദര്‍ഹുഡ് നേതാവ് ഉള്‍പ്പെടെ 683 മുര്‍സി അനുകൂലികള്‍ക്ക് വധശിക്ഷ വിധിച്ചു

കൊയ്‌റോ: ഈജിപ്റ്റില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് ബാദിയടക്കം 683 പേര്‍ക്ക് വധശിക്ഷ വിധിച്ചു. കൂട്ട വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിലാണ് പ്രതേ്യക സൈനിക കോടതി ശിക്ഷ വിധിച്ചത്.

സിറിയയില്‍ ബന്ദികളായിരുന്ന 4 ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോചനം

പാരീസ്: സിറിയയില്‍ പത്ത് മാസത്തോളമായി ബന്ദികളായിരുന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോചനം. എഡ്വേര്‍ഡ് ഏലിയാസ്, ദിദിയേര്‍ ഫ്രാങ്കോയിസ്, നിക്കോളാസ് ഹെനിന്‍,പിയറി ടോറസ് എന്നിവരാണ് മോചിതരായത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളെണ്ടയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണകൊറിയയില്‍ കപ്പലപകടം; മരണം 25; 271 പേരെ കാണാനില്ല

ദക്ഷിണ കൊറിയ : വിനോദ സഞ്ചാര ദ്വീപിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി 25 പേര്‍ മരിച്ചു. സംഭവത്തില്‍ കാണാതായ 271 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊറിയയിലെ ജെജു എന്ന ദ്വീപിലേക്ക് ഉല്ലാസ യാത്രക്കായി

error: Content is protected !!
Scroll to Top