അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 2100

0കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 2,100 ആയി. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദ്ക്ഷന്‍ മേഖലയിലാണ് മഴ നാശം വിതച്ചത്.

ഹോബോ ഗ്രാമത്തില്‍ തകര്‍ന്ന് വീണ കൂറ്റന്‍ പാറക്കെട്ടിനടിയില്‍ മാത്രം നൂറിലധികം വീടുകള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അനൗദേ്യാഗിക കണക്കുകള്‍. രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ സൈന്യവും ഈ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top