ആഭാസകരമായ പെരുമാറ്റം; നടി പൂനം പാണ്ഡെ അറസ്റ്റില്‍

poonam-pandeyമുംബൈ: ബോളിവുഡ് മാദക താരം പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈ നഗരത്തില്‍ ആഭാസകരമായി പെരുമാറിയതിനാണ് ആണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ പൂനത്തെ പോലീസ് അറസ്റ്റുചെയ്തത്.

മേനിയഴക് പ്രദര്‍ശനത്തിലൂടെ സോഷ്യല്‍ സൈറ്റായ ട്വിറ്ററിലൂടെയും മാദക നൃത്തങ്ങളുടെ വീഡിയോ പ്രചാരണത്തിലൂടെയും പ്രസിദ്ധയായ താരമാണ് പൂനം.

മോശം പെരുമാറ്റത്തിനാണ് പൂനത്തെ അറസ്റ്റ് ചെയ്‌തെങ്കിലും പൂനം ഇതെ കുറിച്ച് പറയുന്നത് അങ്ങിനെയല്ല. താനും തന്റെ സുഹൃത്തും റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പാട്ടുകേള്‍ക്കുകയായിരുന്നെന്നും, ഇത് ഒരു മോശം പ്രവര്‍ത്തനമായി തനിക്ക് തോന്നുന്നില്ലെന്നും പൂനം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

എന്നും എറെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പൂനത്തിന്റെ അറസ്റ്റും ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top