അന്തര്‍ദേശീയം

മാര്‍ക്വേസ് വിടവാങ്ങി

ലോകസാഹിത്യത്തിലെ ഭ്രമയാഥാര്‍ത്ഥ്യങ്ങളുടെ തമ്പുരാന്‍ മറവിയുടെ ലോകത്തു നിന്ന് അനശ്വരതയിലേക്ക് യാത്രയായി. ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേ്വസില്‍(87) ഇന്ന് രാവിലെ അന്തരിച്ചു.

കൊറിയന്‍ തീരത്ത് 470 യാത്രക്കാരുള്ള കപ്പല്‍ മുങ്ങുന്നു

നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി
കൊറിയന്‍ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഡസന്‍കണക്കിന് ബോട്ടുകളും ഹെലികോപ്ടറുകളും രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ഹിലാരി ക്ലിന്റണ് നേരെ ചെരിപ്പേറ്; യുവതി പിടിയില്‍

ലാസ്‌വേഗസ് : മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ് നേരെ ചെരിപ്പേറ്. സംഭവത്തില്‍ ഒരു യുവതിയെ കസ്റ്റഡിയിലെടുത്തു. ലാസ്‌വേഗ്‌സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌ക്രാപ്പ് റിസൈക്ലിങ്ങ് ഇന്‍ഡസ്ട്രിയലിലെ പരിപാടിക്കിടയിലാണ് സംഭവം നടന്നത്. ഹിലാരി ക്ലിന്റണ്‍ വേദിയില്‍ എത്തിയ ഉടന്‍ തന്നെ സദസ്സില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ഹിലാരിക്ക് നേരെ ഷൂ വലിച്ചെറിയുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ വെടിയേറ്റ് എപിയുടെ വനിതാ ഫോട്ടോഗ്രാഫര്‍ മരിച്ചു

കാബൂള്‍ : പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ പോലീസ് ഉദേ്യാഗസ്ഥന്റെ വെടിയേറ്റ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ (എപി) വനിത ഫോട്ടോഗ്രാഫര്‍ ആനിയ നീഡ്രിങ്ഹൗസ് (48) കൊല്ലപ്പെട്ടു. ജര്‍മ്മന്‍കാരിയാണ് ഇവര്‍.

ചിലിയില്‍ ശക്തമായ ഭൂകമ്പം; മരണം 8; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

സാന്റിഗോ: വടക്കന്‍ ചിലിയുടെ തീരത്ത് ശക്തമായ ഭൂകമ്പം. ആകെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5 മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത നാശനഷ്ടം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് തീരങ്ങളില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അശ്ലീല സൈറ്റുകള്‍ കാണുന്നത് ഒരു ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍

ലണ്ടണ്‍ : ഇന്റര്‍നെറ്റിലൂടെ അശ്ലീല സൈറ്റുകള്‍ കാണുന്ന ബ്രിട്ടണിലെ സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന വിവരം പുറത്ത് . ഒരു മാസത്തിനുള്ളില്‍ 6 ശതമാനത്തോളം ആണ്‍കുട്ടികള്‍ അശ്ലീല സൈറ്റുകളിലെ സ്ഥിരം

ഇനി ബ്രിട്ടനിലും സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം

ലണ്ടന്‍: ഏറെ നാളത്തെ മുറവിളിക്കും വിവാദങ്ങള്‍ക്കെുമൊടുവില്‍ ബ്രിട്ടനില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബ്രിട്ടനിലും വെയില്‍സിലും സ്വവര്‍ഗവിവാഹനിയമം നിലവില്‍ വന്നു.
ശനിയാഴ്ച മാത്രം ഇത്തരം നൂറ് കണക്കിന് വിവാഹങ്ങളാണ് ബ്രിട്ടനില്‍ നടന്നത്.

റഷ്യന്‍ പുരുഷന്‍മാര്‍ക്ക് ഉക്രൈന്‍ യുവതികളുടെ സെക്‌സ് ഉപരോധം

റഷ്യന്‍ വസ്തുക്കള്‍ക്ക് ഉക്രൈനില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സെക്‌സ് ഉപരോധവും. ക്രിമിയയില്‍ റഷ്യയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ഉക്രൈനിലെ സ്ത്രീകള്‍ റഷ്യക്കാരായ പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന ആഹ്വാനവുമ#ായി രംഗത്തെത്തിയിരിക്കുന്നത്.

യൂട്യൂബ് നിരോധിച്ച് 10 രാജ്യങ്ങള്‍

കാരണം ഇസ്ലാമിക് വിരുദ്ധ സിനിമ മുതല്‍ സൂപ്പര്‍ മോഡലിന്റെ വീഡിയോ വരെ

ലോകമൊട്ടുക്കുള്ള ജനങ്ങള്‍ വാര്‍ത്തക്കും, വിനോദത്തിനും, വിജ്ഞാനത്തിനും വേണ്ടി വിവിധ മേഖലയിലുള്ള വീഡിയോകള്‍ കാണാനും ഷെയര്‍ ചെയ്യാനും ആശ്രയിക്കുന്ന യൂട്യൂബിനെ 10 രാജ്യങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു.

റിയാലിറ്റി ഷോയിലെ കന്യാസ്ത്രീയുടെ ഗാനം ഹിറ്റാകുന്നു

റോം : പാടുന്നത് കന്യാസ്ത്രീ തന്നെയോ ജഡ്ജസ്സിനെയും കേള്‍വിക്കാരെയും ഒരുപോലെ ആശ്ചര്യത്തിലാക്കിയിരിക്കുന്നത് വേറാരുമല്ല സിസ്റ്റര്‍ ക്രിസ്റ്റീനയാണ്. ഇറ്റലിയിലെ പ്രസിദ്ധ റിയാലിറ്റി ഷോയായ വോയ്‌സ് ഓഫ് ഇറ്റലിയില്‍ പാടികൊണ്ടാണ് ഈ 25 കാരി ലോകം ഒട്ടുക്കും ആരാധകരെ കീഴടക്കിയിരിക്കുന്നത്.

error: Content is protected !!
Scroll to Top