Section

malabari-logo-mobile

ചിലിയില്‍ ശക്തമായ ഭൂകമ്പം; മരണം 8; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

HIGHLIGHTS : സാന്റിഗോ: വടക്കന്‍ ചിലിയുടെ തീരത്ത് ശക്തമായ ഭൂകമ്പം. ആകെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5 മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക...

earthquake-graphicസാന്റിഗോ: വടക്കന്‍ ചിലിയുടെ തീരത്ത് ശക്തമായ ഭൂകമ്പം. ആകെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5 മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത നാശനഷ്ടം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് തീരങ്ങളില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭൂമി കുലുക്കത്തിന്റെ ആഘാതത്തില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. ഒരു വിമാനത്താവളം തകര്‍ന്നിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ട് പ്രകാരം നാല് പുരുഷന്‍മാരുടെയും, ഒരു സ്ത്രീയുടെയും മരണമാണ് സ്ഥിരീകരിച്ചത്.

അരീക്കാ നഗരത്തില്‍ നിന്ന് 139 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. പ്രാദേശിക സമയം 8.46 നാണ് ഭൂകമ്പമുണ്ടായത്. ലാറ്റിന്‍ അമേരിക്കന്‍ തീരങ്ങളിലെ രാജ്യങ്ങളിലാകെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!