ഫുട്‌ബോള്‍ ലഹരിക്കിടെ ഖുര്‍ആന്‍ കീറിയെറിഞ്ഞ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്

kurani_kerim_kran_quran_coverഫുട്‌ബോള്‍ മല്‍സരത്തിന്റെ ലഹരിയില്‍ മുസ്ലീം മത ഗ്രന്ഥമായ ഖുര്‍ആന്‍ കീറിയെറിഞ്ഞ രണ്ട് വനിതകള്‍ക്ക് നേരെ കേസ്. ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതിനിടെ ഇസ്ലാം വിരുദ്ധ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് ഖുര്‍ആന്റെ പേജുകള്‍ കീറി കളയുകയായിരുന്നു. മിഡില്‍സ് ബ്രോ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരായ ജൂലി ഫിലിപ്‌സ് (50) , ജമ്മാ പാര്‍ക്കിന്‍ (18) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ജൂലി തന്റെ ബാഗില്‍ നിന്നും ഖുര്‍ആന്റെ കോപ്പിയെടുത്ത് പേജുകള്‍ കീറുകയായിരുന്നത്രെ. കൂടാതെ മുസ്ലീം ജനങ്ങളെ തോക്കിന്റെ ബയനറ്റുകൊണ്ട് വകവരുത്തുന്നതിനെപറ്റിയുള്ള ഗാനവും ഇതോടൊപ്പമുണ്ടായിരുന്നു.
ഇവര്‍ക്കെതിരെ ഖുര്‍ആന്‍ കത്തിച്ചതായുള്ള ആരോപണവും ഉണ്ട്. പതിനായിര കണക്കിന് കാണികള്‍ സ്റ്റേഡിയത്തില്‍ കളി കണ്ട് കൊണ്ടിരിക്കെയാണ് ഇവരുടെ ഈ പ്രവൃത്തി. രണ്ട് പേരോടും പിഴ കെട്ടാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലി ഫിലിപ്‌സിനോട് 300 പൗണ്ടും ജമ്മാ പാര്‍ക്കിനോട് 200 പൗണ്ടുമാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

Share news
error: Content is protected !!
Scroll to Top