ദേശീയം

സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്വകാര്യ വ്യക്തികളും സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നും പഠനത്തിനുള്ളതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രി രാജ് മോഹന്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമേ സ്‌കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്ലാസ് മുറികള്‍ വിദ്യാഭ്യാസത്തിനുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ നേതാക്കളെയോ വ്യക്തികളെയോ പ്രശംസിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും സര്‍ക്കുലര്‍

error: Content is protected !!
Scroll to Top