Section

malabari-logo-mobile

ദില്ലിയില്‍ വീണ്ടും ഇഡി നടപടി; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തു

HIGHLIGHTS : ED action again in Delhi; Aam Aadmi MLA Amanatullah Khan was questioned for 13 hours

ദില്ലി: ദില്ലിയില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍െ നടപടി . ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇഡി ചോദ്യം ചെയ്തു. വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ക്കേസിലാണ് ചോദ്യം ചെയ്യല്‍. വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. നേരത്തെ കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു.

ഓഖ്‌ല നിയമസഭാ സീറ്റില്‍നിന്നുള്ള 50കാരനായ നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്‍. കഴിഞ്ഞയാഴ്ച അമാനത്തുള്ള ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഏപ്രില്‍ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അമാനുത്തുള്ള ഖാന്റെ വിശദീകരണം.

sameeksha-malabarinews

അതേസമയം, നടപടിെക്കതിരെ എ എ പി രംഗത്തെത്തി. ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുള്ള ശ്രമമാണെന്നും കള്ളക്കേസില്‍ എം എല്‍ എ മാരെ അറസ്റ്റ് ചെയ്യുന്നുവെന്നും സഞ്ജയ് സിങ്ങ് എം പി ആരോപിച്ചു.
അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.

വഖഫ് ബോര്‍ഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് (എ.സി.ബി.) 2022 സെപ്റ്റംബറില്‍ അമാനത്തുള്ളയെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ സി.ബി.ഐ.യും കേസെടുത്തു. ഇതില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് ഇ.ഡി. രംഗത്തിറങ്ങിയത്. ബോര്‍ഡ് ചെയര്‍മാനായിരിക്കെ ക്രമക്കേട് നടത്തി അമാനത്തുള്ള പണം
സമ്പാദിച്ചെന്നാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!