യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: 2 പേര്‍ പിടിയില്‍

തിരൂര്‍: മലപ്പുറം സ്വദേശിയായ യുവാവി നെ തിരൂരില്‍വച്ച് കാറില്‍ തട്ടി ക്കൊണ്ടുപോയി പണവും മൊ ബൈല്‍ ഫോണും കവരുകയും സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കു മെന്ന് ഭീഷണിപ്പെടുത്തി ലക്ഷ ങ്ങള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സാബിത്ത് മോന്‍ (25), താനൂര്‍ കോയമുന്റെ പുരക്കല്‍ ഇസ്മായില്‍ (30) എന്നി വരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭ വം. യുവാവിനെ തിരൂരില്‍ വിളി ച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടു പോയി പണവും മൊബൈല്‍ ഫോണും കൈക്കലാക്കിയ പ്രതി കള്‍ മൊബൈല്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയാ യിരുന്നു. പ്രതികളില്‍നിന്ന് തന്ത്ര പൂര്‍വം രക്ഷപ്പെട്ട യുവാവ് പൊ ലീസില്‍ പരാതി നല്‍കി. തിരൂര്‍ എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എസ്‌ഐ സജി വര്‍ഗീസ്, സീനി യര്‍ സിപിഒ രാജേഷ്, സിപിഒമാ രായ അരുണ്‍, ധനേഷ് കുമാര്‍, സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂ ടിയത്. തിരൂര്‍ മജിസ്‌ട്രേട്ട് മുമ്പാ കെ ഹാജരാക്കിയ പ്രതികളെ റി മാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top