തൃശൂര്‍ പൂരം; ഇന്നും നാളെയും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രമാണിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഏപ്രില്‍ 19, 20 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പൂരം ദിവസം വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്നതാണ്.

സ്റ്റേഷനുകളിലേയ്ക്ക് നയിയ്ക്കുന്ന വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റുഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യവും യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top