Section

malabari-logo-mobile

4 വര്‍ഷ ബിരുദക്കാര്‍ക്ക് നെറ്റ് പരീക്ഷയെഴുതാം; പരിഷ്‌കാരവുമായി യുജിസി

HIGHLIGHTS : 4 year graduates can take NET exam; UGC with reform

ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയ തിന് പിന്നാലെ പുതിയ പരിഷ്‌കാര വുമായി യുജിസി. പുതിയ വിദ്യാ ഭ്യാസ നയത്തിന്റെ ഭാഗമായി അവ തരിപ്പിച്ച നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാ ക്കുന്നവര്‍ക്ക് നേരിട്ട് നെറ്റ് പരീക്ഷ എഴുതാമെന്ന് യുജിസി ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ അറിയിച്ചു. ഇതുവ രെ ബിരുദാനന്തര ബിരുദക്കാര്‍ക്ക് മാത്രമായിരുന്നു നെറ്റ് പരീക്ഷ എഴു താന്‍ അനുമതി.

വിദ്യാര്‍ഥികള്‍ക്ക് പഠിച്ച വിഷയത്തിന് പുറമേ ഏത് വി ഷയത്തിലും നെറ്റ് പരീക്ഷ എഴുതാ മെന്നും യുജിസി അറിയിച്ചു. എസ് സി, എസ്ടി, ഒബിസി, ഭിന്നശേഷി ക്കാര്‍, സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, മറ്റ് വി ഭാഗക്കാര്‍ എന്നിവര്‍ക്ക് അഞ്ച് ശത മാനംവരെ മാര്‍ക്കിന്റെയോ തത്തു ല്യ ഗ്രേഡിന്റെയോ ഇളവും അനുവ ദിക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!