തിരുവനന്തപുരം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനാണ് അറിയിച്ചത്. തൃശൂര്‍, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികള്‍.
ഞായറാഴ്ച്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുല്‍ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണു രാഹുല്‍ പങ്കെടുക്കാത്തത് എന്നാണു പാര്‍ട്ടി അറിയിച്ചത്. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




