ഒഡീഷയില്‍ ബോട്ട് മറിഞ്ഞ് 7 പേര്‍ മരിച്ചു

ഭുവനേശ്വര്‍:ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ മഹാനദി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴു പേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി പോലീസ് അറിയിച്ചു.
അന്‍പതോളം യാത്രക്കാരുമായി ബോട്ട് പഥര്‍സെനി കുടയില്‍ നിന്ന് ബര്‍ഗഡ് ജില്ലയിലെ ബന്‍ജിപള്ളിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന ഉടന്‍തന്നെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ 35 യാത്രക്കാരെ രക്ഷപ്പെടുത്തി
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് ഏഴ് യാത്രക്കാരെ കൂടി രക്ഷപ്പെടുത്തി.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീന്‍ പട്നായിക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ അമ്പത് ആളുകള്‍ക്ക് മുകളില്‍ ഉണ്ടായിരുന്നതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top