പിണറായി വിജയന്റെ ചിത്രമുളള സിഎഎക്കെതിരായ എല്‍ഡിഎഫ് പരസ്യം ; സുപ്രഭാതം പത്രം കത്തിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍

തിരൂരങ്ങാടി: സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ കോപ്പി കത്തിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. മലപ്പുറം നന്നമ്പ്ര കൊടിഞ്ഞിയിലാണ് സുപ്രഭാതത്തിന്റെ കോപ്പി കത്തിച്ചത്. സിഎഎ വിഷയം മുന്‍നിര്‍ത്തി എല്‍ഡിഎഫ് പുറത്തിറിക്കിയ പരസ്യമാണ് ഇന്ന് സുപ്രഭാതം പത്രം മുന്‍പേജില്‍ മുഴുവനായി നല്‍കിയത് .

ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകും… ഇടതില്ലെങ്കില്‍…. എന്ന പരസ്യവാചകത്തോടെ പിണറായി വിജയന്റെ ചിത്രമുള്‍പ്പെട്ട പരസ്യമാണ് പത്രം ഇന്ന് നല്‍കിയത്. ഇതാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ലീഗിന്റെ ശക്തികേന്ദ്രമായ കൊടിഞ്ഞിയല്‍ വെച്ചാണ് പരസ്യമായി ലീഗ് പ്രദേശിക നേതാക്കളടങ്ങിയ സംഘം പത്രം കത്തിച്ചത്.
സിഎഎ വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇടതുപക്ഷവുമായി ഇകെ വിഭാഗം സമസ്ത സഹകരിച്ചിരുന്നു. ഇത് സമസ്തയും ലീഗും തമ്മില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉണ്ടായ പ്രകോപനപരമായ ഈ നടപടി കൂടുതല്‍ അകല്‍ച്ചക്ക് കാരണമാകുമെന്ന് കരുതുന്നു.

Share news
error: Content is protected !!
Scroll to Top