പ്രൊഫ.പി മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോള്‍ റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവില്‍ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു

കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കക്കാട് സ്ഥിരതാമസം ആക്കുകയായിരുന്നു.

മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി വി വസീഫ് മരുമകനാണ്. ഭാര്യ: റഷീദ (അധ്യാപിക). മക്കള്‍: ഡോ. അര്‍ഷിദ, ഡോ. അഫ്ഷീന, അജാല്‍.മരുമക്കള്‍: വസീഫ്, നൗഫല്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top